സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർക്ക് ബോധവത്കരണ കാമ്പയിൻ


സൈക്കിൾയാത്രക്കാർക്കൊപ്പം ദുബായ് പോലീസ്

ദുബായ് : അൽ റഫാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൈക്കിൾയാത്രക്കാരെയും ഇ-സ്കൂട്ടർ യാത്രക്കാരെയും ലക്ഷ്യമിട്ട് പോലീസ് ബോധവത്കരണ കാമ്പയിൻ നടത്തി.

ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ മാർഗനിർദേശപ്രകാരം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

സൈക്കിൾയാത്രക്കാരെയും ഇ-സ്കൂട്ടർ യാത്രക്കാരെയും ഗതാഗതനിയമങ്ങളും ചട്ടങ്ങളും പരിചയപ്പെടുത്താനും ഇത്തരത്തിലുള്ള ഗതാഗതത്തിന് നിശ്ചയിച്ചിട്ടുള്ള റോഡുകളും പാതകളും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അൽ റഫ പോലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ മുഹമ്മദ് അഷ്‌കനാനി പറഞ്ഞു. എല്ലാ ഗതാഗതനിയമങ്ങളും പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..