ലേബർ ക്യാമ്പുകളിൽ പെരുന്നാൾ ആഘോഷം; 5000 തൊഴിലാളികൾ പങ്കെടുക്കും


ഈദ് വിത്ത് വർക്കേഴ്സ് സലിം യൂസഫ് അൽ ഖാസീർ ഉദ്ഘാടനം ചെയ്യുന്നു

ഷാർജ : തൊഴിലാളികൾക്കായി ഈദ് വിത്ത് വർക്കേഴ്സ് എന്ന പേരിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ലേബർ സ്റ്റാൻഡേഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എൽ.എസ്.ഡി.എ.) സംഘടിപ്പിക്കുന്ന പെരുന്നാൾ ആഘോഷം അൽ സജയിൽ എൽ.എസ്.ഡി.എ. ചെയർമാൻ സലിം യൂസഫ് അൽ ഖാസീർ ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ചുള്ള ബലിപെരുന്നാൾ ആഘോഷത്തിൽ 5000 തൊഴിലാളികൾ പങ്കെടുക്കുന്നുണ്ട്.

വിവിധ ഈദ് പരിപാടികൾക്കുപുറമേ വിവിധ രാജ്യങ്ങളുടെ ആഹാരം, വ്യത്യസ്ത സംസ്‌കാരങ്ങൾ ഇടകലർന്ന കലാപരിപാടികൾ, പല്ല്, കണ്ണ് എന്നിവയുടെ സൗജന്യ പരിശോധന ഉണ്ടായിരിക്കും. സമൂഹത്തിൽ തൊഴിലാളികൾക്കും പ്രാധാന്യമുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഈദ് വിത്ത് വർക്കേഴ്സ് എന്ന ആഘോഷത്തിലൂടെ. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീമും ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഈ മാസം 15 വരെയാണ് ഈദ് ആഘോഷം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..