സഹവർത്തിത്വത്തിന്റെ പുതിയ മുദ്ര;യു.എ.ഇ.യും ഇന്ത്യയും ചേർന്ന് തപാൽസ്റ്റാമ്പ് പുറത്തിറക്കി


എമിറേറ്റ്സ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവ സഹകരിച്ചാണ് സ്മാരക സ്റ്റാമ്പ് ഇറക്കിയത്

എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അൽ അശ്രം, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ എന്നിവർ തപാൽ സ്റ്റാമ്പ് പ്രകാശനവേളയിൽ

അബുദാബി : ഇന്ത്യയും യു.എ.ഇ. യും തമ്മിലുള്ള അഞ്ചുപതിറ്റാണ്ടിന്റെ അവിസ്മരണീയ ചരിത്ര ബന്ധത്തിന്റെ നിദാനമായി ഇരുരാജ്യങ്ങളുംചേർന്ന് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. യു.എ.ഇ. ഏഴ് എമിറേറ്റുകളായി സ്വാതന്ത്ര്യം പ്രാപിച്ചശേഷമുള്ള 50 വർഷവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നീണ്ട 75 വർഷവും ഒന്നിച്ച് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തപാൽസ്റ്റാമ്പ് പുറത്തിറക്കിയത്.

എമിറേറ്റ്സ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവ സഹകരിച്ചായിരുന്നു സ്മാരക സ്റ്റാമ്പ് ഇറക്കിയത്. എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അൽ അശ്രം ആണ് സ്റ്റാമ്പ് പ്രകാശനംചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അൽ അശ്രം പറഞ്ഞു.

യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതിയായ സഞ്ജയ് സുധീറിന് സ്റ്റാമ്പ് കൈമാറിയായിരുന്നു പ്രകാശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ചരിത്രപരമായ സാഹചര്യത്തിലാണ് സ്റ്റാമ്പ് പ്രകാശനം നടന്നത്.

ഇന്ത്യയും യു.എ.ഇ. യും തമ്മിലുള്ള സാമ്പത്തികവ്യാപാരങ്ങളും വർധിച്ചിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അഞ്ചുപതിറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് ഒന്നിച്ച് തപാൽസ്റ്റാമ്പും പുറത്തിറക്കിയത്.

30 ലക്ഷം ഇന്ത്യക്കാർ ജോലിചെയ്യുന്ന യു.എ.ഇ. യിൽ ഇരുരാജ്യങ്ങളിലെ ജനങ്ങൾക്കുള്ള ആദരവുകൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയ വേളയെന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..