രണ്ടുമാസം ഉംറ നിർവഹിച്ചത് 60 ലക്ഷം തീർഥാടകർ


ഉംറ തീർഥാടനം അവസാനിച്ചു

മക്ക : 60 ദിവസം നീണ്ടുനിന്ന ഉംറ തീർഥാടനം ശനിയാഴ്ച അവസാനിച്ചു. മേയ്, ജൂൺ മാസങ്ങളിൽ ഉംറ നിർവഹിക്കാനായി മക്കയിലെത്തിയത് 60 ലക്ഷം തീർഥാടകരാണ്. തീർഥാടകരുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണുണ്ടായതെന്ന് സംഘാടകർ പറഞ്ഞു. സൗദി അറേബ്യയുടെ വിനോദസഞ്ചാരമേഖലയടക്കം മികച്ച സേവനങ്ങളാണ് സന്ദർശകർക്ക് നൽകുന്നതെന്നതിന്റെ തെളിവുകൂടിയാണ് തീർഥാടകരുടെ എണ്ണത്തിലുള്ള വർധന സൂചിപ്പിക്കുന്നത്.

ഉംറ തീർഥാടനത്തിന്റെ ഭാഗമായി സൗദിയിലെ സ്വകാര്യമേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിച്ചിരുന്നു. യുവാക്കൾക്കും സ്ത്രീകൾക്കും റെസ്റ്റോറന്റ്, കഫെ, ലോജിസ്റ്റിക് വിപണികളിലെല്ലാം തൊഴിൽ ലഭിക്കാൻ കാരണമായി.

ഇക്കഴിഞ്ഞ ഉംറ തീർഥാടനത്തിന്റെ ഭാഗമായി 80 ശതമാനം തൊഴിലവസരങ്ങളും സൗദി പൗരന്മാർക്കാണ് ലഭിച്ചത്.ഉംറ തീർഥാടനം പൂർത്തിയായതോടെ ഇനിയുള്ള 40 ദിവസം ഹജ്ജ് തീർഥാടകർക്കുള്ളതായിരിക്കും. ജൂലായ് 11-ന് ഹജ്ജ് കർമം പൂർത്തിയാവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..