ഷാർജ : മലങ്കര ഓർത്തഡോക്സ് സഭ ബാവ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയന്റെ ഒന്നാം പെരുന്നാളിനോടനുബന്ധിച്ച് സമർപ്പണഗാനം പുറത്തിറക്കി. ‘ശ്രേഷ്ഠാചാര്യ’ എന്ന ആൽബം ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ വികാരി ഫാ. ഫിലിപ്പ് എൻ. സാമുവൽ കോർ എപ്പിസ്കോപ്പയാണ് പുറത്തിറക്കിയത്.
മാത്യു ഐസക്, ബിനു മാത്യു എന്നിവരും പങ്കെടുത്തു.
ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക ഷീബ ബിനോയ് എഴുതിയ വരികൾക്ക് ഈണംനൽകി ആലപിച്ചത് റോയ് പുത്തൂർ ആണ്. റോണി തോമസാണ് നിർമാണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..