പ്രവാസി ഇന്ത്യക്കാരന് പൊള്ളലേറ്റു


അജ്‌മാൻ : ജോലിസ്ഥലത്ത്‌ പ്രവാസി ഇന്ത്യക്കാരന്റെ മുഖത്ത് പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ അപകടനില തരണം ചെയ്യുകയായിരുന്നു.

ജൂൺ 22-നാണ് ധർമേന്ദ്ര പസ്വാനെ (24) മുഖത്ത് പശകൊണ്ട് സാരമായി പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡിസ്പോസിബിൾ കപ്പുകളുണ്ടാക്കുന്ന ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു ധർമേന്ദ്ര പസ്വാൻ. ജോലിക്കിടയിൽ കപ്പ് ഉണ്ടാക്കാനുപയോഗിച്ച ചൂടുള്ള പശ മുഖത്തേക്ക് തെറിക്കുകയായിരുന്നു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുഖത്ത് ഒട്ടിപ്പിടിച്ച പശ നീക്കംചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..