ദുക്റാന തിരുനാൾ ആഘോഷിച്ചു


ഷാർജ സെയ്ന്റ് മൈക്കിൾസ് ദേവാലയത്തിലെ ദുക്റാന തിരുനാൾ ആഘോഷത്തിൽ ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ മുഖ്യകാർമികത്വം വഹിക്കുന്നു

ഷാർജ : സെയ്ന്റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ കുർബാനയ്ക്ക് തക്കല രൂപത ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ.സബരി മുത്തു, ഫാ.ജോസ് വട്ടുകുളത്തിൽ, ഫാ.അരുൺരാജ്, ഫാ.റെജി മനക്കലേത് എന്നിവർ സഹ കാർമികരായി. രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. കുർബാനയിൽ പങ്കെടുത്തവർക്ക് സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഇടവകയിലെ സീറോ മലബാർ കമ്യൂണിറ്റിയുടെയും മലയാളം പാരിഷ് കമ്മിറ്റിയുടെയും സഹകരണത്തോടെയായിരുന്നു തിരുനാൾ ആഘോഷം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..