ഭാരതീയ സംസ്‌കാരം സംരക്ഷിക്കപ്പെടണം -ടി.എൻ. പ്രതാപൻ


സാഹിത്യ ഉപസമിതി ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനംചെയ്യുന്നു

ഷാർജ : ഇന്ത്യയുടെ പൗരാണിക സംസ്കാരം കൈമോശംവരാതെ സംരക്ഷിക്കപ്പെടണമെന്ന് ടി.എൻ. പ്രതാപൻ എം.പി. പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സാഹിത്യ ഉപസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയിരുന്നു അദ്ദേഹം. ഇന്ത്യയെ വേറിട്ടുനിർത്തുന്നത് സൗന്ദര്യവും മഹത്തരവുമായ പൈതൃകസമ്പന്നതയാണ്. ഫാസിസ്റ്റ് ശക്തികൾ ഭരണകൂടത്തിന്റെ തണലിൽ ഇന്ത്യയുടെ പ്രബുദ്ധമായ പൗരാണിക ആശയത്തിനുനേരെ വാളോങ്ങിയാൽ അതിനെ ജനത ഒറ്റക്കെട്ടായി എതിർക്കേണ്ട സാഹചര്യമാണെന്നും ടി.എൻ. പ്രതാപൻ ഓർമിപ്പിച്ചു. ഗാന്ധിജിയെ വധിച്ചിട്ടും മതിവരാതെ ഗാന്ധിപ്രതിമകളുടെ തലപോലും അറുത്തുമാറ്റുകയാണ്. ഇന്ത്യയെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്ന വേവലാതിയാണ് ബഹുസ്വരത നിലനിന്നുകാണാൻ ആഗ്രഹിക്കുന്നവർക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം അധ്യക്ഷത വഹിച്ചു.

ഇന്ത്യ നാനാത്വത്തിന്റെ സംസ്കാരഭൂപടം എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി. ടി.വി. നസീർ, ടി.കെ. ശ്രീനാഥ്‌, മാത്യുജോൺ, ബാബുവർഗീസ്, പ്രമോദ് മഹാജൻ, അബ്ദുൽ മനാഫ്, അഫ്‌സൽ എന്നിവർ സംസാരിച്ചു. കോട്ടയത്തേക്ക് സ്ഥലംമാറിപ്പോകുന്ന മാധ്യമപ്രവർത്തകൻ രാജുമാത്യുവിന് ഫലകം സമ്മാനിച്ചു. കലാപരിപാടികൾ ഉണ്ടായിരുന്നു. ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണന്റെ എഴുത്തിന്റെ അമ്പതാം വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..