ഷാർജയിൽ വാഹനാപകടത്തിൽ രണ്ടുമലയാളികൾ മരിച്ചു


മരിച്ചത് കണ്ണൂർ, കോഴിക്കോട് സ്വദേശികൾ

മുഹമ്മദ് അർഷാദ്,ലത്തീഫ്

ഷാർജ : ഷാർജയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ, കോഴിക്കോട് സ്വദേശികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അർഷാദ് (54), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ് (46) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം.

ഷാർജ എമിറേറ്റ്സ് റോഡിൽവെച്ച്, ഇവർ സഞ്ചരിച്ച പിക്കപ്പ്‌ വാനിന് പിറകിൽ ട്രെയിലർ ഇടിക്കുകയായിരുന്നു. സന്ദർശകവിസയിലെത്തിയ ഇരുവരും ഒരേസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കവെയാണ് മരണം സംഭവിച്ചത്.

മുഹമ്മദ് അർഷാദിന്റെ ഭാര്യ: തൽഹത്. മകൻ: മുഹമ്മദ് അസറിൻ. പരേതരായ ഉമ്മർകുട്ടിയുടെയും റാബിയയുടെയും മകനാണ്. ലത്തീഫിന്റെ ഭാര്യ: ആയിഷ, മക്കൾ: അനസ്, അനീസ്, അൻസില. അബ്ദുള്ളക്കുട്ടിയുടെയും പരേതയായ സൈനബയുടെയും മകനാണ്. ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ ഖാസിമിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലത്തീഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..