ഷാർജ : ടാക്സി സേവനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനായി നിർമിതബുദ്ധി സേവനങ്ങൾ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഷാർജ. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി മികച്ച സേവനങ്ങൾ നൽകാനുള്ള ഷാർജയുടെ ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണിത്. വാഹനങ്ങളിൽ ക്യാമറകളും സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഷാർജ ടാക്സി എക്സിക്യുട്ടീവ് ഡയറക്ടർ ഖാലിദ് അൽ കിന്ദി പറഞ്ഞു.
പുതിയ സംവിധാനം ഡ്രൈവർമാരുടെ പെരുമാറ്റം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, ഡ്രൈവിങ്ങിനിടയിലെ ഉറക്കം, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയവ കണ്ടുപിടിക്കുന്നതിന് ഉദ്യോഗസ്ഥരെ സഹായിക്കും. അബുദാബി, ദുബായ്, റാസൽഖൈമ എമിറേറ്റുകളിലും സമാന രീതിയിൽ ടാക്സികൾ നിരീക്ഷിക്കാൻ സംവിധാനമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..