ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും


ഈ വർഷം 27 പവിലിയനുകൾ കൂടി

ദുബായ് : 27-ാമത് ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും. 27 പവിലിയനുകൾ അധികമായി ഉൾപ്പെടുത്തിയാണ് വില്ലേജ് സന്ദർശകർക്കായി തുറന്നുകൊടുക്കുക.

ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പുതിയ പവിലിയനുകൾ ഈ വർഷത്തെ മേളയുടെ മാറ്റുകൂട്ടും.

റോഡ് ഓഫ് ഏഷ്യ എന്ന പ്രമേയത്തിൽ പുതുതായി ഒരു കാൽനട തെരുവ് സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. 27 പവിലിയനുകളിൽ ഉൾപ്പെടാത്ത 13 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 43 കിയോസ്കുകൾ റോഡ് ഓഫ് ഏഷ്യയിലുണ്ടാവും. ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്നുള്ള വൈവിധ്യമാർന്ന സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും റോഡ് ഓഫ് ഏഷ്യയിൽ പ്രദർശിപ്പിക്കും.

26-ാം പതിപ്പ് വൻ വിജയമായിരുന്നെന്നും പുതുമ നിറഞ്ഞ ഒട്ടേറെ പവിലിയനുകളിലൂടെ ഈ വർഷവും സന്ദർശകർക്ക് മികച്ച അനുഭവമുണ്ടാകുമെന്നും ദുബായ് ഹോൾഡിങ്‌സ് എന്റർടൈൻമെന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മുഹമ്മദ് ഷറഫ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..