തൊണ്ടതൊടുന്ന വേദനകൾ


ശ്വസനവ്യവസ്ഥയുടെ തുടക്കം മൂക്ക്, തൊണ്ട തുടങ്ങിയ അവയവങ്ങളിലൂടെയാണല്ലോ. അതുകൊണ്ടുതന്നെ ശ്വസനരോഗങ്ങളുടെ തുടക്കവും ഇവിടന്നുതന്നെയാണ്. ടോൺസിൽ (ഗളഗ്രന്ഥി), ഫാറിൻക്‌സ് (ശ്വാസനാളിക) എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ടാണ് (Inflammation) പലപ്പോഴും തൊണ്ടവേദനയായി അനുഭവപ്പെടുന്നത്. വായുവിലെ ഈർപ്പവും പൊടിയും രോഗാണുക്കളും മറ്റും ശരീരത്തിനുള്ളിലേക്കു കടക്കാതെ തടയപ്പെടുന്നത് ഗളഗ്രന്ഥിയുടെ അരിപ്പപോലെയുള്ള പ്രവർത്തനമാണ്. പലപ്പോഴും ഇത് നീർക്കെട്ടായി, തൊണ്ടവേദനയായി രൂപാന്തരപ്പെടുന്നു. കർക്കടകത്തിലെ മഴയ്ക്കൊപ്പം ഉണ്ടാകുന്നതും സാധാരണയായി ശരീരപ്രതിരോധത്തിന്റെ ഭാഗവുമായ തൊണ്ടവേദന പലരും അനുഭവിച്ചിട്ടുണ്ടാകും.

ജലത്തിലൂടെ പകരുന്ന ടൈഫോയ്ഡ്, ജ്വരം തുടങ്ങിയവയുടെ ലക്ഷണമായും ഇതുകാണാറുണ്ട്. കർക്കടകത്തിൽ ജലം, വായു ഇവ ദുഷിക്കാനുള്ള സാധ്യതകൾ ഏറെയായതിനാൽ തൊണ്ടവേദനയോടൊപ്പം പനിയും ശ്വാസതടസ്സവും മറ്റുമുണ്ടെങ്കിൽ വൈദ്യസഹായം തേടണം. ചൂടുവെള്ളത്തിന്റെ ഉപയോഗം (അകത്തേക്കും പുറത്തേക്കും), തണുത്ത വെള്ളം കൊണ്ടുള്ള കുളി ഒഴിവാക്കൽ, തണുപ്പിൽനിന്ന് ശരീരത്തെ സംരക്ഷിക്കൽ, ചുക്കുകാപ്പി, ഉപ്പുവെള്ളംകൊണ്ടുള്ള കവിൾകൊള്ളൽ ഇവയെല്ലാം സാധാരണതൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. അല്ലാത്തവയ്ക്ക് കൃത്യമായ രോഗ നിർണയവും ചികിത്സയും വേണ്ടിവരും. ചവികാസവം, സൂര്യപ്രഭ ഗുളിക, ദശമൂലകടുത്രയാദി കഷായം, വ്യോഷാദി വടകം, ഹരീതക്യാദി രസായനം തുടങ്ങി ഒട്ടേറെ മരുന്നുകൾ ആയുർവേദം നിർദേശിക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..