ദേശാടനപ്പക്ഷികളുടെ ഇഷ്‌ടകേന്ദ്രം


Caption

ദുബായ് : ദേശാടനപ്പക്ഷികളുടെ ഇഷ്ടയിടമാവുകയാണ് ദുബായ് റാസ്‌ അൽഖോറിലെ വന്യജീവിസങ്കേതകേന്ദ്രം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ദുബായിൽ ഈ വന്യജീവികേന്ദ്രം കാണാനും തിരക്കേറെയാണ്. വിവിധയിനം ജലപക്ഷികൾക്കായുള്ള തണ്ണീർത്തടസംരക്ഷണ കേന്ദ്രം കൂടിയാണിത്.

67-ലേറെ ഇനങ്ങളുള്ള ഇരുപതിനായിരത്തിലധികം പക്ഷികളുടെ ആവാസകേന്ദ്രമാണ് റാസ് അൽ ഖോറിലേത്. ദുബായിലെ ആദ്യ ഉഷ്ണമേഖലാവനം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

കണ്ടൽക്കാടുകളും കുറ്റിച്ചെടികളും ചതുപ്പുനിലങ്ങളുമടങ്ങിയ, 500-ലധികം സസ്യ-ജന്തുജാലങ്ങളുടെ സുരക്ഷിത വാസസ്ഥലവും വിഹാരകേന്ദ്രവുമാണ്.

ശൈത്യകാലത്ത് ഇവിടേക്കെത്തുന്ന ദേശാടന പക്ഷികളുടെ കൂട്ടം ആകർഷകമാണ്. പക്ഷി നിരീക്ഷകർക്കും റാസ് അൽഖോർ പക്ഷിസങ്കേതം വിസ്മയക്കാഴ്ചകളുടെ കേന്ദ്രമാണ്.

സന്ദർശകർക്ക് പക്ഷിനിരീക്ഷണത്തിനായി രണ്ടുവലിയ ബൈനോക്കുലറുകൾ സ്ഥാപിച്ചിട്ടുണ്ട്. അവധി ദിവസങ്ങളൊഴികെ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുമണിവരെ കാഴ്ചകൾ സൗജന്യമായി ആസ്വദിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..