പ്രളയബാധിതർക്ക് മലബാർ ഗോൾഡിന്റെ ഭക്ഷ്യക്കിറ്റുകൾ


മലബാർ ഗോൾഡിന്റെ ഭക്ഷ്യക്കിറ്റുകൾ ഫുജൈറയിൽ വിതരണത്തിനെത്തിച്ചപ്പോൾ

ഫുജൈറ : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫുജൈറയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് കെ.എം.സി.സി. യുമായി കൈകോർത്ത് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

മലബാർ ഗോൾഡ് സി.എസ്.ആർ. ടീമിന്റെ നേതൃത്വത്തിൽ അരി, പയർ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ അവശ്യസാധനങ്ങൾ അടങ്ങിയ 100 ഭക്ഷ്യ കിറ്റുകളാണ് ദുരിതബാധിതർക്ക് നൽകിയത്.

ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ ലഘൂകരിക്കാൻ ഈ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

സി.എസ്.ആർ. പ്രവർത്തനങ്ങൾ മലബാർ ഗോൾഡിന്റെ പ്രധാന മൂല്യങ്ങളിൽ ഒന്നാണ്. കമ്പനി സ്ഥാപിതമായതുമുതൽ തന്നെ സി.എസ്.ആർ. പ്രവർത്തനങ്ങളിൽ സജീവമാണ്. ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹിക പ്രതിജ്ഞാബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്- കന്പനി അധികൃതർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..