മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് 16 ദിവസത്തിനുശേഷം


ഷാർജ : ഫുജൈറയിൽ ജോലിചെയ്യുകയും ഒമാനിെല മഹ്ദയിൽ താമസിക്കുകയും ചെയ്തി‌രുന്ന മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത് 16 ദിവസത്തിനുശേഷം. കൊല്ലം തേവലക്കര സ്വദേശി ബി.വിജയൻ നായരാണ് (58) ജൂലായ് 18-ന് അന്തരിച്ചത്.

ഫുജൈറയിൽ പാചകക്കാരനായി ജോലി ചെയ്യുകായിരുന്നു ഇദ്ദേഹം. താമസിച്ചത് നാലുകിലോമീറ്റർ അകലെയുള്ള മഹ്ദയിലും. അവിടെ വെച്ചാണ് മരിച്ചത്. അതിനാൽ ഇരുരാജ്യങ്ങളിലെയും നിയമനടപടികൾ പൂർത്തിയാക്കേണ്ടിയിരുന്നു.

ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് അടക്കമുള്ള സംഘടനകളും റാസൽഖൈമയിലെ സാമൂഹിക പ്രവർത്തകൻ എം.കെ. സേതുനാഥും നടത്തിയ ഇടപെടലുകളിലൂടെയാണ് മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോയത്. മരിച്ച വിജയൻ നായർ 21 വർഷമായി പ്രവാസിയാണ്. ഭാര്യ: രാധ, മക്കൾ: വൈശാഖ്, ലക്ഷ്മി.

പ്രവാസത്തിൽ മരിച്ചയാളുടെ കുടുംബത്തിന്റെ കണ്ണീരും കാത്തിരിപ്പും കാണാൻ ഇന്ത്യൻ കോൺസുലേറ്റ് അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങൾക്ക് സാധിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ എം.കെ. സേതുനാഥ്‌ പറഞ്ഞു. കോൺസുലേറ്റ്, പി.ബി.എസ്.കെ., നോർക്ക - റൂട്ട്സ് , ലോക കേരളസഭ തുടങ്ങിയ കേന്ദ്ര, കേരള സർക്കാരുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംവിധാനങ്ങളുണ്ടായിട്ടും മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികൾ പൂർത്തിയാക്കാൻ കാത്തിരിക്കേണ്ടിവന്നുവെന്ന് സേതുനാഥ്‌ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..