മലപ്പുറം സ്വദേശിയെ ഒരുമാസമായി കാണാനില്ലെന്ന് പരാതി


ഷാർജ : മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദ് എടശ്ശേരിയെ (51) യു.എ.ഇ.യിൽനിന്ന് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകി. അബുദാബി പോലീസിലാണ് പരാതി നൽകിയത്. ജൂലായ് രണ്ടുമുതലാണ് അലി അഹമ്മദിനെ കാണാതായതെന്ന് ബന്ധുവായ നവാസ് പറഞ്ഞു.

28 വർഷമായി അബുദാബിയിലാണ് അലി അഹമ്മദ് ജോലി ചെയ്തിരുന്നത്. ബന്ധുക്കളോട് റാസൽഖൈമയിൽ പോകുന്നുവെന്ന് പറഞ്ഞാണ് അബുദാബിയിൽനിന്ന് പോയത്. പിന്നീട് എങ്ങോട്ടുപോയെന്ന് ആർക്കും വിവരമില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഒരുമാസമായി നാട്ടിലുള്ള കുടുംബക്കാരെയും വിളിച്ചിട്ടില്ല. യു.എ.ഇ.യിൽ സാധാരണയായി അലി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റാസൽഖൈമയിലെ സാമൂഹികപ്രവർത്തകൻ പുഷ്പനും പറയുന്നു.

അലി അഹമ്മദിനെ കണ്ടെത്താനായി മലപ്പുറം വന്നേരി പോലീസിലും പരാതി കൊടുക്കാനൊരുങ്ങുകയാണ് കുടുംബം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..