സേഫ്റ്റി അംബാസഡർമാർമാരായി 50 കുട്ടികൾ


സേഫ്റ്റി അംബാസഡർ പരിപാടിയിൽനിന്ന്

ദുബായ് : പോലീസിന്റെ പ്രവർത്തനശൈലി പരിചയപ്പെടുത്തുന്ന സേഫ്റ്റി അംബാസഡർമാർ പരിപാടിയിൽ 50 കുട്ടികൾ പങ്കെടുത്തു. ദുബായ് പോലീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികൾക്ക് പോലീസിന്റെ പ്രവർത്തനങ്ങൾ നേരിട്ട് പരിചയപ്പെടാനാവസരം ലഭിച്ചു.

സമൂഹത്തിലും സമപ്രായക്കാരിലും സുരക്ഷാ അവബോധം വർധിപ്പിക്കാനും മികച്ച പൗരന്മാരാകാനുള്ള കഴിവുകൾ മെച്ചപ്പെടുത്താനും നിർദേശങ്ങൾ നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. ദുബായ് പോലീസിന്റെ നിർമിതബുദ്ധി വകുപ്പിലെ സംവിധാനങ്ങളും സേവനങ്ങളും നേരിട്ടറിയാനും പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിനും സ്മാർട്ട് അംബാസഡർമാരുടെ വേദി ഉപകരിച്ചു. വിവിധ സ്മാർട്ട് പോലീസ് സ്റ്റേഷനുകളിൽ കുട്ടികൾ സന്ദർശനം നടത്തുകയും പോലീസ് കോൾ സെന്ററിലേക്ക് ലഭിച്ച അടിയന്തരമല്ലാത്ത 2150 ടെലിഫോൺ കോളുകൾക്ക് സേഫ്റ്റി അംബാസഡർമാർ മറുപടി നൽകുകയും ചെയ്തു.

പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തിൽ ദുബായ് പോലീസിന്റെ കുട്ടികൾക്കുള്ള മാസികയായ ‘ഖാലിദി’നുവേണ്ടി 20 പത്രക്കുറിപ്പുകളും 24 അഭിമുഖങ്ങളും നടത്തി. കൂടാതെ പോലീസ് അക്കാദമിയുടെ മിലിട്ടറി പരേഡുകളിലും കുട്ടികൾ പങ്കാളികളായി.

സാമൂഹിക സുരക്ഷ വർധിപ്പിക്കാനുള്ള ദുബായ് പോലീസിന്റെ പ്രയത്നങ്ങളിൽ യുവജനങ്ങളെ പങ്കാളികളാക്കാനും അവരിൽ അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറിയുടെ നേതൃത്വത്തിൽ സേഫ്റ്റി അംബാസഡർ പരിപാടി നടത്തുന്നത്.

വിവിധ രാജ്യങ്ങളിൽനിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ടുവർഷമായി ദുബായ് പോലീസ് പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..