മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർ ഒട്ടേറെ


ഫുജൈറ : കിഴക്കൻ മേഖലയിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുംകാരണം പ്രവാസികൾക്ക് സംഭവിച്ച വലിയനഷ്ടമാണ് പാസ്പോർട്ട് അടക്കമുള്ള ഔദ്യോഗികരേഖകൾ നശിച്ചുപോയത്. സർവതും നഷ്ടപ്പെട്ടകൂട്ടത്തിലാണ് പാസ്പോർട്ടും വെള്ളം കൊണ്ടുപോയത്. അതുകാരണം കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് മലയാളികളടക്കമുള്ളവർ.

ദുരിതബാധിത പ്രദേശങ്ങളിൽനിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുമ്പോൾ പലർക്കും അവശ്യ രേഖകൾ കൈവശംസൂക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വീടുകളിലുംസ്ഥാപനങ്ങളിലും വെള്ളംകയറിയപ്പോൾ രേഖകളെല്ലാം ഉപയോഗശൂന്യമായിമാറിയെന്ന് പലരും പറയുന്നു. വിവിധ തൊഴിൽസ്ഥാപനങ്ങളിൽ സൂക്ഷിച്ച നൂറുക്കണക്കിന് തൊളിലാളികളുടെ പാസ്പോർട്ടുകൾ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. കേടായതും നഷ്ടപ്പെട്ടതുമായ രേഖകൾക്ക് അധികൃതർ പരിഹാരം കാണുമെന്ന പ്രതീക്ഷയുണ്ട്.

പാസ്പോർട്ടുകൾകൂടാതെ വിദ്യാഭ്യാസ, ജനന, വിവാഹ സാക്ഷ്യപത്രങ്ങൾ, സ്ഥാപനങ്ങളുടെ ട്രേഡ് ലൈസൻസുകൾ, ഐ.ഡി. കാർഡുകൾതുടങ്ങിയവയും പലർക്കും നഷ്ടമായിട്ടുണ്ട്.

സന്ദർശന വിസകളിലെത്തിയവർക്ക് തങ്ങളുടെ പാസ്പോർട്ട് നഷ്ടപ്പെട്ടതുകാരണം തിരിച്ചുപോകാൻ സാധിക്കാതെയായി.

നിശ്ചിതസമയത്ത് തിരിച്ചുപോകാൻ കഴിയാത്തതിനാൽ പിഴയുൾപ്പെടെ വലിയതുക അടയ്ക്കേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. ദുരന്തത്തിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായി കനത്ത സാമ്പത്തികനഷ്ടം അനുഭവിക്കുന്നവർ ഒട്ടേറെയാണ്.

നഷ്ടപ്പെട്ട അവശ്യരേഖകൾക്കുപകരം സംവിധാനമുണ്ടാക്കാൻ വന്നേക്കാവുന്ന സാമ്പത്തികചെലവും പലരിലും ആശങ്കയുയർത്തുന്നുണ്ട്.

ഫുജൈറ, കൽബപ്രദേശങ്ങൾ സന്ദർശിച്ച് ഇന്ത്യക്കാരുടെ നഷ്ടം കണക്കാക്കുമെന്ന കോൺസൽ ജനറൽ ഡോ. അമൻപുരിയുടെ പ്രസ്താവനയിൽ പ്രതീക്ഷയർപ്പിക്കുകയാണ് പ്രവാസി ഇന്ത്യക്കാരും.

വിസ കാലാവധികഴിയുന്നതിനുമുൻപ് അധികൃതരുടെ സഹായത്താൽ പുതിയ പാസ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..