ഹസ്സൻ അൽ ഹാഷെമി ദുബായ് ചേംബേഴ്‌സ് പ്രസിഡന്റ്


ദുബായ് : ദുബായ് ചേംബേഴ്‌സിൽ നേതൃമാറ്റം പ്രഖ്യാപിച്ചു. ചേംബേഴ്‌സിന്റെ പുതിയ പ്രസിഡൻറും സി.ഇ.ഒ. യുമായി ഹസ്സൻ അൽ ഹാഷെമി നിയമിതനായി.

നിലവിൽ ദുബായ് ചേംബേഴ്‌സിന്റെ വൈസ് പ്രസിഡന്റാണ് അദ്ദേഹം. 16 വർഷത്തെ മികച്ച സേവനത്തിനുശേഷമാണ് ഇപ്പോഴത്തെ പ്രസിഡന്റും സി.ഇ.ഒ.യുമായ ഹമദ് ബുഅമിം സ്ഥാനമൊഴിഞ്ഞത്.

ആഗോളവ്യാപാരം, വാണിജ്യം എന്നിവയുടെ പ്രധാന കേന്ദ്രമായി ദുബായിയെ മാറ്റുന്നതിലും ചേംബേഴ്‌സിന്റെ വളർച്ചയിലും ഹമദ് ബുഅമിം നിർണായകപങ്ക് വഹിച്ചതായി ദുബായ് ചേംബേഴ്‌സ് ചെയർമാൻ അബ്ദുൾ അസീസ് അൽ ഗുറൈർ പറഞ്ഞു. അന്താരാഷ്ട്രവ്യാപാരം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വ്യവസായ മേഖലയിൽ മികച്ചമാറ്റങ്ങൾ പ്രാബല്യത്തിലാക്കുന്നതിനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനം ദ്രുതഗതിയിലാക്കാനും ഹമദ് ബുഅമിം മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് ചേംബേഴ്‌സിനെ ആഗോളതലത്തിലുയർത്താനും മികച്ചനേട്ടങ്ങൾ കൈവരിക്കാനും സഹായിച്ചതിന് സംഘാംഗങ്ങൾക്ക് ഹമദ് ബുഅമിം നന്ദി രേഖപ്പെടുത്തി. ബുഅമീമിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലായി 12 അന്താരാഷ്ട്ര ഓഫീസുകൾ സ്ഥാപിക്കാനും ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കാനും ദുബായ് ചേംബേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..