റിയാദ് : കഴിഞ്ഞദിവസം റിയാദ് മേഖലയിലെ സാജറിലെ വ്യാവസായിക മേഖലയിലുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ വർക്ക്ഷോപ്പുകളുടെയും വെയർഹൗസുകളുടെയും ഹാംഗറുകൾ നിലംപതിച്ചു. മരങ്ങളും വൈദ്യുത പോസ്റ്റുകളും പിഴുതെറിയപ്പെടുകയും കാറുകൾ കീഴ്മേൽ മറിയുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് കനത്ത മഴയോടൊപ്പം കൊടുങ്കാറ്റ് വീശിയടച്ചത്. ഇതുസംബന്ധമായ വീഡിയാകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സാജർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്ത് ഗതാഗത തടസ്സം ഒഴിവാക്കി. നിലംപതിച്ച വൈദ്യുതത്തൂണുകളും പൂർവസ്ഥിതിയിലാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..