വടകര എൻ.ആർ.ഐ. ഫോറം വാർഷികാഘോഷം


ദുബായ് :വടകര എൻ.ആർ.ഐ. ഫോറം ദുബായ് ചാപ്റ്റർ ഇരുപതാം വാർഷികം ആഘോഷിക്കുന്നു. പ്രവാസോത്സവം എന്ന ആഘോഷപരിപാടി ഞായറാഴ്ച ആറുമണിക്ക് കെ. മുരളീധരൻ എം.പി. ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്യും. വാർഷികത്തിന്റെ ഭാഗമായുള്ള 11 ഇന പരിപാടിയിലെ ആദ്യ വെർച്വൽ ചടങ്ങായ ‘ഓർമ, അനുഭവം പങ്കുവെക്കലി’ൽ ചരിത്രകാരൻ പി. ഹരീന്ദ്രനാഥ്‌ മുഖ്യാതിഥിയാവും.വാർഷികത്തിന്റെ ഭാഗമായി വടകരയിലെ പ്രാദേശികകൂട്ടായ്മകളുടെ ചരിത്രവും വർത്തമാനവും ഉൾക്കൊള്ളിച്ച പുസ്തകവും പുറത്തിറക്കും.

കൂടാതെ, രക്തദാനം, ആരോഗ്യ, നിയമ ബോധവത്കരണം, കുടുംബസംഗമം, വിനോദയാത്ര, പ്രവാസ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാർ, വടകരയിലെ പ്രാദേശിക കൂട്ടായ്മ സംഗമം തുടങ്ങിയ അനുബന്ധപരിപാടികളും വരുന്ന നാലുമാസത്തിനുള്ളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..