ഹൗസ് ഓഫ് വിസ്‌ഡത്തിൽ വേനലവധി ആഘോഷം


ഷാർജ : സർഗാത്മകതയ്ക്കും വിജ്ഞാനത്തിനും പ്രാധാന്യംനൽകുന്ന ഷാർജയിലെ ഹൗസ് ഓഫ് വിസ്‌ഡം വേനലവധിയുടെ ഭാഗമായുള്ള യൂത്ത് ക്യാമ്പിന് വേദിയാകുന്നു. വ്യാഴാഴ്ച ആരംഭിച്ച യൂത്ത് സമ്മർ ക്യാമ്പിൽ 16 വിഭാഗങ്ങളിലായി ശില്പശാലകൾ നടത്തുമെന്ന്‌ സംഘാടകർ അറിയിച്ചു.

കല, കരകൗശല വസ്തുക്കൾ, സാങ്കേതികവിദ്യ, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ ആഴത്തിലുള്ള അറിവുനേടാൻ യുവത്വത്തെ ക്യാമ്പ് സഹായിക്കും. 15 വയസ്സിനും അതിനുമുകളിൽ പ്രായമുള്ളവർക്കും വേണ്ടിയാണ് സമ്മർ യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 27 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ദിവസവും പ്രത്യേക പരിപാടികൾ സംഘാടകർ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്കൂളുകളിലെ വേനലവധി പ്രമാണിച്ച് യു.എ.ഇ.യിലുടനീളം വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വേനൽക്കാല ക്യാമ്പുകൾ സജീവമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..