അമർ സെന്ററുകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം


ദുബായ് : യു.എ.ഇ.സ്വദേശികൾക്ക് ദുബായിലെ അമർ സെന്ററുകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കിയെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. സാങ്കേതിക പരിജ്ഞാനമുള്ള ആയിരത്തിലധികം യു.എ.ഇ. സ്വദേശികളെ ഇതിനകം വിവിധ അമർ കേന്ദ്രങ്ങളിൽ നിയമിച്ചിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ 73 അമർ സെന്ററുകളിൽ ഇവർ ജോലി ചെയ്യുന്നുണ്ടെന്ന് തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

സ്വകാര്യമേഖലയിലെ പങ്കാളികളുമായി സഹകരിച്ച് സ്വദേശികളുടെ തൊഴിൽലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമായത്. തൊഴിലന്വേഷകർക്ക് അവസരങ്ങൾ ഉറപ്പാക്കാനും ദേശീയ കേഡർമാരെ കൂടുതൽ ആകർഷിക്കാനും അമർ സേവനകേന്ദ്രങ്ങളിലെ തൊഴിലവസരങ്ങൾക്ക് കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..