പണമില്ലാത്തതിന് ചികിത്സനിഷേധമോ മൃതദേഹം തടഞ്ഞുവെക്കുകയോ അരുത്


ജിദ്ദ : പണമടയ്ക്കാത്തതിന്റെപേരിൽ ചികിത്സ നിഷേധിക്കുകയോ രോഗിയെയോ മൃതദേഹമോ തടഞ്ഞുവെക്കുകയോ ചെയ്യരുതെന്ന് സൗദി ആരോഗ്യമന്ത്രാലയം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളോട് നിർദേശിച്ചു. പണം അടയ്ക്കാത്തതിന് നവജാതശിശുക്കൾക്കും ചികിത്സ നിഷേധിക്കരുത്. ചികിത്സതേടിയവരുടെ യഥാർഥ തിരിച്ചറിയൽരേഖകൾ വാങ്ങിവെക്കാനും ആരോഗ്യ സ്ഥാപനങ്ങൾക്ക് അവകാശമില്ല. സ്ഥാപനങ്ങൾ രോഗികളിൽനിന്ന് സാമ്പത്തികകുടിശ്ശിക ഈടാക്കാൻ നിയമപരമായ നടപടിക്രമങ്ങളോ ഔദ്യോഗിക സംവിധാനമോ ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.

ആരോഗ്യസ്ഥാപനങ്ങളിൽ ക്രിമിനൽ സംഭവങ്ങളോ കിടപ്പുരോഗികൾക്കോ ഒ.പി.യിൽ ചികിത്സ തേടിയെത്തിയവർക്കോ മരണംസംഭവിച്ചാലോ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ഉടൻ ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റിയെയും മേഖലയിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റിനെയും അറിയിക്കണം. ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട രോഗികളെത്തിയാൽ അവരുടെ പൂർണ ഔദ്യോഗിക രേഖകൾ ആരോഗ്യസ്ഥാപനങ്ങൾ സൂക്ഷിക്കണം. രോഗിയുടെ സാമ്പത്തികബാധ്യത നോക്കാതെ അടിയന്തരചികിത്സയടക്കം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ നൽകണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..