മലയാളി ഫോട്ടോഗ്രാഫർക്ക് ദുബായ് കിരീടാവകാശിയുടെ ‘ലൈക്കും കമന്റും’


നിഷാസ് അഹമ്മദ് എടുത്ത ചിത്രം. ഇൻസൈറ്റിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പോസ്റ്റുചെയ്ത ലൈക്കും കാണാം

ദുബായ് : മലയാളി ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദമറിയിച്ചു. കോഴിക്കോട് സ്വദേശി നിഷാസ് അഹമ്മദ് ബുർജ് ഖലീഫ പശ്ചാത്തലമാക്കിയെടുത്ത ചിത്രമാണ് ശൈഖ് ഹംദാന് ഇഷ്ടമായത്. നിഷാസ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രത്തിന്റെ താഴെയാണ് ദുബായ് കിരീടാവകാശി 'ലൈക്കിട്ട്' കമന്റും പോസ്റ്റ് ചെയ്തത്.

രണ്ടാംതവണയാണ് ശൈഖ് ഹംദാൻ നിഷാസ് അഹമ്മദ് എടുത്ത ചിത്രത്തിന് അഭിനന്ദനം അറിയിക്കുന്നത്. കഴിഞ്ഞവർഷം ദുബായ് ഫൗണ്ടന്‌ മുന്നിൽ നിന്നെടുത്ത ചിത്രത്തിനും ഇൻസ്റ്റഗ്രാമിലൂടെ ശൈഖ് ഹംദാൻ ഇഷ്ടം അറിയിച്ചിരുന്നു. അമേരിക്കയിൽനിന്നുവന്ന സുഹൃത്ത് ദുബായിലെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിൽക്കുന്ന ചിത്രമാണ് നിഷാസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. ബുർജ് ഖലീഫയും മറ്റു ബഹുനിലകെട്ടിടങ്ങളും പശ്ചാത്തലത്തിൽ കാണാം. ദുബായ് കിരീടാവകാശിയുടെ പ്രതികരണത്തിൽ അതിയായ സന്തോഷമുണ്ടെന്നു നിഷാസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..