വിസ്മയക്കാഴ്ചകളുടെ ക്ലൗഡ് ലോഞ്ച്


Caption

ഫുജൈറ : ഖോർഫക്കാനിലെത്തുന്നവരെ ഏറെ ആകർഷിക്കുന്ന വിസ്മയക്കാഴ്ചയാണ് അൽ സുഹുബ് വിശ്രമകേന്ദ്രത്തിലെ വാസ്തുവിദ്യയുടെ മനോഹര കാഴ്ചയായ ക്ലൗഡ് ലോഞ്ച്. 'പറക്കുംതളിക' പോലെ തോന്നിപ്പിക്കുംവിധമാണ് ഇതിന്റെ നിർമാണരീതി.

സമുദ്രനിരപ്പിൽനിന്ന് 600 അടി മുകളിൽ സ്ഥിതിചെയ്യുന്ന ക്ലൗഡ് ലോഞ്ച് ഇതിനകം സന്ദർശകരുടെ മനംകവർന്നിട്ടുണ്ട്. പർവത നിരകളുടെ സൗന്ദര്യംകൂടി ചേർത്താണ് ക്ലൗഡ് ലോഞ്ച് സഞ്ചാരികൾക്ക് ഇഷ്ട ഇടമാകുന്നത്. ആയിരക്കണക്കിന് സന്ദർശകർ ഇവിടെയെത്തിയിട്ടുണ്ട്. ഖോർഫക്കാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ക്ലൗഡ് ലോഞ്ച് മാറി. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർ തിരഞ്ഞെടുക്കുന്ന കിഴക്കൻ മേഖലയിലെ പ്രധാന സ്ഥലം കൂടിയാണിത്. ഇവിടെനിന്ന് യു.എ.ഇ. യുടെ കിഴക്കൻ തീരത്തിന്റെയും ഒമാൻ ഉൾക്കടലിടുക്കിന്റെയും വിശാല കാഴ്ചകളും ആസ്വദിക്കാം.

സന്ദർശകർക്ക് സുരക്ഷിതവും സൗജന്യമായും ക്ലൗഡ് ലോഞ്ച് കാഴ്ചകൾ ആസ്വദിക്കാനും സാധിക്കും. യു.എ.ഇ.യിലെ വിനോദസഞ്ചാര മേഖലയിൽ പ്രാധാന്യമുള്ള ഇടമായി മാറുകയാണ് ഖോർഫക്കാനിലെ ക്ലൗഡ് ലോഞ്ച്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..