ജന്മദിനത്തിൽ ആറുവയസ്സുകാരി ‘പോലീസ് ’


ദുബായ് പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് സമ്മാനം സ്വീകരിക്കുന്ന ഹൂർ ഹദ്ദാദ്

ദുബായ് : ജന്മദിനസമ്മാനമായി ഒരു ദിവസത്തേക്ക് പോലീസ് ഓഫീസറാകാൻ ആറു വയസ്സുകാരിക്ക് ഭാഗ്യം ലഭിച്ചു. ഇതിനവസരം നൽകിയത് ദുബായ് പോലീസും. ഇമിറാത്തി വിദ്യാർഥിനി ഹൂർ ഹദ്ദാദിനാണ് ജന്മദിനത്തിൽ ഏറെ വിശിഷ്ടമായ 'പോലീസ് വേഷം' സമ്മാനം ലഭിച്ചത്.

ദുബായ് പോലീസ് അധികൃതർ തന്നെയാണ് സ്കൂളിലെത്തി വിദ്യാർഥിനിയ്ക്ക് വേറിട്ട സമ്മാനം നൽകിയത്. സമ്മാനമായി ലഭിച്ച ഔദ്യോഗിക പോലീസ് യൂണിഫോമിൽ ഹൂർ ഹദ്ദാദിന് പോലീസിന്റെ ആഡംബര വാഹനത്തിൽ യാത്ര ചെയ്യാനും അവസരം ലഭിച്ചു. കുഞ്ഞുന്നാളിൽ ഒരുദിവസത്തേക്കെങ്കിലും പോലീസ് ഓഫീസർ ആവാൻ സാധിച്ച സന്തോഷത്തിലാണ് വിദ്യാർഥിനിയും രക്ഷിതാക്കളും.

പോലീസ് ഓഫീസർ ആവാനുള്ള മകളുടെ ആഗ്രഹം രക്ഷിതാക്കൾ ദുബായ് പോലീസിനെ അറിയിച്ചിരുന്നു. അതിനാൽ പിറന്നാൾദിനത്തിൽ മകളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് സമ്മാനം നൽകണമെന്നും രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞു. അതിന്റെ ഭാഗമായാണ് മകൾക്ക് പോലീസ് സമ്മാനവുമായെത്തിയത്.

പോലീസിന്റെ സുരക്ഷാ ബോധവത്‌കരണ വകുപ്പിലെ ഉദ്യോഗസ്ഥർ ഹൂറിന്റെ സ്കൂളിലെത്തി അവളുടെ സഹപാഠികൾക്കൊപ്പം ജന്മദിനമാഘോഷിച്ചു. വ്യത്യസ്‍ത പ്രായത്തിലുള്ള കുട്ടികളിൽ സന്തോഷവും ശുഭാപ്തി വിശ്വാസവും വർധിപ്പിക്കാനുള്ള പോലീസിന്റെ സംരംഭമായ 'കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റുക' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു ജന്മദിന സമ്മാനം നൽകിയത്.

സുരക്ഷാ ബോധവത്കരണ വകുപ്പിന്റെ കീഴിൽ നടന്ന കെ - 9 പ്രദർശനം കുട്ടികൾക്ക് ആസ്വാദ്യമായിരുന്നു. മകളുടെ ആഗ്രഹം നിറവേറ്റിയതിന് ഹൂറിന്റെ രക്ഷിതാക്കൾ പോലീസിനോട് നന്ദി അറിയിച്ചു.

സമൂഹത്തിൽ പ്രത്യേകിച്ച് യുവജനതയിൽ സന്തോഷമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പോലീസ് അതീവ തത്പരർ ആണെന്ന് സുരക്ഷാ ബോധവത്കരണ വിഭാഗത്തിലെ സാംസ്കാരിക വൈവിധ്യ വകുപ്പ് മേധാവി മേജർ അലി യൂസഫ് യാക്കൂബ് വ്യക്തമാക്കി. പോലീസിന്റെ ആഡംബര വാഹനത്തിലെ സവാരി, കെ-9 പ്രദർശനം, മൗണ്ടഡ് പോലീസ് പ്രദർശനം തുടങ്ങി കുട്ടികളെ ആശ്ചര്യപ്പെടുത്താൻ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കാൻ സേനയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..