അപകടമുണ്ടാക്കി വാഹനം നിർത്താതെപോയയാൾ പിടിയിൽ


അപകടത്തിന് കാരണമായ കാർ

റാസൽഖൈമ : ഏഷ്യൻവംശജനായ സൈക്കിൾയാത്രക്കാരനെ വാഹനമിടിച്ചശേഷം നിർത്താതെപോയ അറബ് പൗരനെ റാസൽഖൈമ പോലീസ് അറസ്റ്റുചെയ്തു. അപകടത്തിൽ ഗുരുതരപരിക്കേറ്റ സൈക്കിൾയാത്രക്കാരൻ പിന്നീട് മരിച്ചു. 29-കാരനായ അറബ് പൗരനാണ് വാഹനമിടിച്ചതിന് പോലീസിന്റെ പിടിയിലായത്.

സംഭവം നടന്നയുടൻ പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നതായി റാസൽഖൈമ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഇൻവെസ്റ്റിഗേഷൻ ആൻഡ് കമന്ററി വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ അബ്ദുൾ റഹ്‌മാൻ അഹമ്മദ് അൽ ഷെഹ്ഹി പറഞ്ഞു. പ്രദേശത്തെ തെരുവുകളിലും മറ്റും സ്ഥാപിച്ച നിരീക്ഷണക്യാമറകളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തു. തുടർന്ന് നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയെന്നും അൽ ഷെഹ്‌ഹി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..