ഏഷ്യാകപ്പ് ക്രിക്കറ്റ് : സുരക്ഷാ അവലോകനയോഗം ചേർന്ന്‌ പോലീസ്‌


ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സുരക്ഷ അവലോകനംചെയ്യാൻ ചേർന്ന യോഗം

ദുബായ് : യു.എ.ഇ.യിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി പോലീസ് അവലോകനയോഗം ചേർന്നു. ഏഷ്യാകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പുകളും സുരക്ഷാ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്. 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ടൂർണമെന്റ് നടക്കുക.

അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ സുരക്ഷാനടപടികൾ ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി.) അവലോകനംചെയ്തു.

മത്സരങ്ങൾ സുരക്ഷിതമാക്കാൻ സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് ആക്ടിങ് അസിസ്റ്റന്റ് കമാൻഡർ ബ്രിഗേഡിയർ റാഷിദ് ഖലീഫ അൽ ഫലാസി പറഞ്ഞു. മത്സരങ്ങളിൽ സന്ദർശകർ പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും പെരുമാറ്റച്ചട്ടത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള ഇ.എസ്.സി.യുടെ മാർഗനിർദേശങ്ങളും യോഗം അവലോകനംചെയ്തു.

ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം ഈമാസം 28-നാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..