ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതൽ ദൃഢമാക്കും


ദുബായ് : യു.എ.ഇ.- ഇന്ത്യ വ്യാപാരബന്ധം കൂടുതൽ ദൃഢമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സി.ഇ.പി.എ.) ഒപ്പുവെച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് അനന്ത സാധ്യതയാണെന്ന് യു.എ.ഇ. വിദേശവ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂഥി പറഞ്ഞു. യു.എ.ഇ.യുടെ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികവും ആഘോഷിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്ണയിതര കയറ്റുമതിയിൽ യു.എ.ഇ.യുടെ ഏറ്റവുംവലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും അഹമ്മദ് അൽ സെയൂഥി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..