ഓടുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ1000 ദിർഹം പിഴ


അബുദാബി : ഓടുന്ന വാഹനങ്ങളിൽനിന്ന് പുറത്തേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിേര അബുദാബി പോലീസ് നടപടി കർശനമാക്കി. ഇത്തരത്തിൽ റോഡിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴചുമത്തും. കൂടാതെ ഡ്രൈവർക്ക് ആറ് ബ്ലാക്ക് പോയന്റുകളും ലഭിക്കും.

ഈ വർഷത്തിന്റെ ആദ്യപകുതിയിൽ 162 ഡ്രൈവർമാർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പരിസ്ഥിതിസുരക്ഷയും പൊതുജനാരോഗ്യവും കണക്കിലെടുത്ത് നിർദേശിച്ച സ്ഥലങ്ങളിൽമാത്രം മാലിന്യങ്ങൾ ­തള്ളണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..