മക്കയിലുണ്ടായ വാഹനാപകടത്തിൽ 10 പേർക്ക് പരിക്ക്


മക്കയിലുണ്ടായ വാഹനാപകടം

മക്ക : മക്കയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മരണം സംഭവിച്ചതായി ആദ്യം പ്രചാരണമുണ്ടാ യെങ്കിലും ആർക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്ന് അധികൃതർ പിന്നീട് വ്യക്തമാക്കി.

പരിക്കേറ്റവരെ ഹിറ ജനറൽ ആശുപത്രി, സാഹിൽ കിങ് അബ്ദുള്ള ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. മക്കയിലെ ഒരു ശുചീകരണ കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെട്ടവർ ഏതുരാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അപകടവിവരം അറിഞ്ഞയുടൻ സൗദി റെഡ് ക്രസന്റ് അധികൃതർ സ്ഥലത്തെത്തുകയും അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുകയുംചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..