വിദ്യാർഥികളെ ആകർഷിക്കാൻ പദ്ധതികളുമായി അൽഐൻ മൃഗശാല


പഠനയാത്രയുടെ ഭാഗമായി അൽഐൻ മൃഗശാലയിലെത്തിയ വിദ്യാർഥികൾ

അബുദാബി : യു.എ.ഇ. യിൽ 'ബാക് ടു സ്കൂൾ' കാമ്പയിന്റെ ഭാഗമായി എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കായി വിദ്യാഭ്യാസ യാത്രാപരിപാടി പ്രഖ്യാപിച്ച് അൽ ഐൻ മൃഗശാല.

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ പാഠ്യപദ്ധതിയെ സമ്പന്നമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൃഗശാലയുടെ പദ്ധതികളിൽ വെർച്ച്വൽ വിദ്യാഭാസ പ്രവർത്തനങ്ങളുമുണ്ട്.

മൈക്രോസോഫ്റ്റ് ടീംസ് വഴി ഉന്നത വിദ്യാഭാസ ഉദ്യോഗസ്ഥരുമായി വിദ്യാർഥികൾക്ക് വിഡിയോ കൂടിക്കാഴ്ചകൾ നടത്താൻ അവസരം ഒരുക്കും. ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനും ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ശൈഖ് സായിദ് ഡെസേർട്ട് ലേർണിങ് സെന്ററിലെ ഗവേഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്ന സേവനങ്ങളും അൽ ഐൻ മൃഗശാല വാഗ്ദാനം ചെയ്യുന്നുണ്ട്.

വായനശാലയും ഇതേകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിവിധ വിദ്യാഭ്യാസ പരിപാടികളിലൂടെ വന്യജീവികളെയും വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിലെ വിവിധ പ്രായക്കാരിൽ അവബോധം വളർത്തുകയാണ് മൃഗശാലയുടെ ലക്ഷ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..