ഇൻഡിഗോ മുംബൈ - റാസൽഖൈമ സർവീസുകൾ ആരംഭിച്ചു


ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, ശൈഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവർ ചേർന്ന് ആദ്യ വിമാനത്തെ സ്വീകരിക്കുന്നു

റാസൽഖൈമ : മുംബൈയിൽനിന്ന് റാസൽഖൈമയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ആദ്യ സർവീസ് വ്യാഴാഴ്ച ആരംഭിച്ചു. നിലവിൽ പ്രതിദിന സർവീസുകൾക്ക് 625 ദിർഹം മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, റാക് അന്താരാഷ്ട്ര വിമാനത്താവള മേധാവി ശൈഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവർ ആദ്യ വിമാനത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി സുഞ്ജയ് സുധീർ, ഇൻഡിഗോ എയർലൈൻസ് സി.ഇ.ഒ. പീറ്റർ എൽബേർസ് ഉൾപ്പടെ 180 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്.

ഇന്ത്യയിൽനിന്നുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശൈഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാനും വിനോദസഞ്ചാരം, വ്യവസായം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ ശക്തിപകരാനും പുതിയ സർവീസുകളിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തുന്ന 100-ാമത് ലക്ഷ്യസ്ഥാനമാണ് റാസൽഖൈമ. പുതുതായി ആരംഭിച്ച റാസൽഖൈമ സർവീസ് ഉൾപ്പടെ യു.എ.ഇ.യിലെ നാല് എമിറേറ്റുകളിൽ നിലവിൽ ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..