യാത്രയയപ്പിൽ കെ.ബി. മുരളി മറുപടിപ്രസംഗം നടത്തുന്നു
അബുദാബി : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കുമടങ്ങുന്ന യു.എ.ഇ.യിലെ സാംസ്കാരിക പ്രവർത്തകനും ലോക കേരളസഭാംഗവുമായ കെ.ബി. മുരളിക്ക് അബുദാബി കേരള സോഷ്യൽ സെന്ററിൽ യാത്രയയപ്പ് നൽകി. കേരള സോഷ്യൽ സെന്റർ, അബുദാബി ശക്തി തിയറ്റേഴ്‌സ്, യുവകലാസാഹിതി, കല അബുദാബി, ഫ്രണ്ട്‌സ് എ.ഡി.എം.എസ്. എന്നീ സംഘടനകൾചേർന്നായിരുന്നു യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ റോയ് ഐ. വർഗീസ് അധ്യക്ഷത വഹിച്ചു.
കെ.ബി.മുരളി, ഭാര്യ സുമ മുരളി എന്നിവർക്ക് സുഹൃത്തുക്കളും സംഘടനാ ഭാരവാഹികളും ഉപഹാരം സമ്മാനിച്ചു. സൂരജ് പ്രഭാകർ, കെ.കെ.രാജീവൻ എന്നിവർ പൊന്നാടയണിയിച്ചു. ഷെറിൻ വിജയൻ സ്വാഗതവും പ്രദീപ് കുറ്റിക്കോൽ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..