ഗ്രീൻഫീൽഡ് പാത: ഭൂമി അടയാളപ്പെടുത്തുന്നതിനുള്ള കല്ലിടൽ തുടങ്ങി


എടപ്പറ്റ : നിർദിഷ്‌ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്ക്കായി ജില്ലയിൽ ഏറ്റെടുത്ത ഭൂമി അടയാളപ്പെടുത്തുന്നതിനായുള്ള കല്ലിടൽ തുടങ്ങി.

ജില്ലാ അതിർത്തിയായ എടപ്പറ്റ വില്ലേജിലെ മേലേ മൂനാടിയിൽ വാക്കത്തൊടി ഉമ്മറിന്റെ സ്ഥലത്ത് വ്യാഴാഴ്‌ച രാവിലെ ഡെപ്യൂട്ടി കളക്ടർ ജെ.ഒ. അരുൺ കല്ലിടൽ നിർവഹിച്ചു. ഒരുമാസത്തിനുള്ളിൽ കല്ലിടൽ പൂർത്തിയാക്കാനാണ് തീരുമാനം. 45 മീറ്റിർ വീതിയിൽ ഓരോ 50 മീറ്ററിലും അതിരുകളിൽ കല്ലുകൾ സ്ഥാപിക്കും.

ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാതയ്ക്കായി 304.59 ഹെക്ടർ ഭൂമിയാണ് ജില്ലിയിൽ ഏറ്റെടുക്കുന്നത്.

യൂണിറ്റ് മൂന്ന് തഹസിൽദാർ ഷംസുദ്ദീൻ, ഡെപ്യൂട്ടി തഹസിൽദാർ കെ.വി. ബിനേഷ്, എടപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടിൽ സഫിയ, വാർഡംഗം കെ. കബീർ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..