Caption
ദുബായ് : ഗ്ലോബൽ വില്ലേജിന്റെ 27-ാം പതിപ്പിലെ വി.ഐ.പി. പാക്കേജുകൾക്ക് ആവശ്യക്കാരേറുന്നു. അതിഥികൾക്ക് വിശേഷപ്പെട്ട സേവനങ്ങളും അനുഭവങ്ങളും ലഭ്യമാക്കുന്ന വി.ഐ.പി. പാസുകൾ സ്വന്തമാക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ശനിയാഴ്ച ലഭ്യമാക്കിയ പരിമിതമായ വി.ഐ.പി. പാക്കേജുകൾ വിൽപ്പന ആരംഭിച്ച് 90 മിനിറ്റുകൾക്കകം വിറ്റുതീർന്നിരുന്നു. ഇവ സ്വന്തമാക്കാനായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സാധുതയുള്ള എമിറേറ്റ്‌സ് ഐ.ഡി.യുള്ള 18 വയസ്സിനുമുകളിലുള്ളവർക്ക് നാലെണ്ണംവരെ സ്വന്തമാക്കാമെന്നും അധികൃതർ പറഞ്ഞു.
വി.ഐ.പി. പ്രവേശനടിക്കറ്റുകളും കാർപാർക്കിങ് ആനുകൂല്യങ്ങളും റിപ്ലെസ് ബിലീവ് ഇറ്റ് ഓർ നോട്ട്, അക്വാ ആക്‌ഷൻ സ്റ്റണ്ട്, കാർണവൽ ഫൺഫെയർ മുതലായ ആകർഷണങ്ങളിൽ പ്രവേശനം നൽകുന്ന വി.ഐ.പി. വണ്ടർ പാസുകൾ, മജ്‌ലിസ് ഓഫ് ദി വേൾഡിൽ പ്രത്യേകപരിഗണന എന്നിവകൂടാതെ ഗ്ലോബൽ വില്ലേജ് ആസ്വദിക്കാനായി വിവിധ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും. ഇൻ-പാർക്ക് ടാക്സി സൗകര്യം, പോട്ടർ സേവനങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക വൗച്ചറുകൾ ഡയമണ്ട് പാക്ക് ഉടമകൾക്ക് ലഭിക്കുമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..