നിർമാണത്തിലിരുന്ന കെട്ടിടം ഭാഗികമായി തകർന്നുവീണു; ആളപായമില്ല


അബുദാബി : അൽ ബത്തീൻമേഖലയിൽ നിർമാണത്തിലിരുന്ന പള്ളിക്കെട്ടിടം ഭാഗികമായി തകർന്നുവീണു. ആളപായമില്ല. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിസ്സാരപരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസിന്റെയും സിവിൽ ഡിഫൻസ് സംഘത്തിന്റെയും മേൽനോട്ടത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിലൂടെ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായെന്ന് അധികൃതർ പറഞ്ഞു.

അപകടം നടന്ന സ്ഥലത്തുനിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെമാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..