പ്രവാസികൾക്ക് ഗാർഹിക യൂട്ടിലിറ്റി ബിൽ അടയ്ക്കാൻ പുതിയ സേവനവുമായി ലുലു ഗ്രൂപ്പ്


ദുബായ് : ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യൻപ്രവാസികൾക്ക് ഗാർഹിക യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ പുതിയ സേവനസംവിധാനവുമായി ലുലുഗ്രൂപ്പ്. ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം എന്ന പുതിയ പദ്ധതിയിലൂടെ ബില്ലുകൾ അടയ്ക്കുന്നതിനായി ലുലു എക്സ്‌ചേഞ്ചുകളിലും ലുലു മണി ആപ്പിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഫെഡറൽബാങ്ക്, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) കീഴിലുള്ള ഭാരത് ബിൽപേ എന്നിവയുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചത്. പ്രവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന സേവനം ആദ്യമായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാരിയർ പറഞ്ഞു. ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാർക്കായി സൗകര്യപ്രദമായ യൂട്ടിലിറ്റി സേവനങ്ങൾ യാഥാർഥ്യമാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..