ബംഗ്ലാദേശിൽ ആസ്റ്റർ ഗ്രൂപ്പ് ഫാർമസികൾ തുടങ്ങുന്നു


ആസ്റ്റർ ഫാർമസിയും ജി.ഡി. അസിസ്റ്റും തമ്മിൽ കരാർ ഒപ്പിടുന്നു

ദുബായ് : ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ ഫാർമസി വിഭാഗം ബംഗ്ലാദേശിൽ ഫാർമസികൾ ആരംഭിക്കും. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിലെ ജി.ഡി. അസിസ്റ്റുമായി ദീർഘകാല പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. മികച്ചതും വിശ്വസനീയവുമായ മരുന്നുകളുടെ വിതരണത്തിനൊപ്പം പോഷകാഹാരം, ശിശു സംരക്ഷണം, ചർമ സംരക്ഷണം തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിലെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. അടുത്ത മൂന്ന് വർഷത്തിനകം ബംഗ്ലാദേശിൽ 25 ഫാർമസികൾ തുറക്കാനാണ് ജി.ഡി. അസിസ്റ്റ് ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കൾക്ക് ഗുണനിലവാരവുമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംവിധാനങ്ങൾ നവീകരിക്കുകയും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യുമെന്ന് ആസ്റ്റർ ഡി.എം.ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു. ആസ്റ്റർ ഫാർമസിയുമായി ചേർന്നുള്ള ഈ പുതിയ സംരംഭത്തിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് ജി.ഡി. അസിസ്റ്റ് മാനേജിങ് ഡയറക്ടർ സയ്ദ് മൊയ്നുദ്ദിൻ അഹമ്മദ് അഭിപ്രായപ്പെട്ടു. വർഷങ്ങളുടെ അനുഭവസമ്പത്തും പ്രവർത്തനരംഗത്തെ മുൻനിര സാന്നിധ്യവുംകൊണ്ട് ആഗോളതലത്തിൽ ആസ്റ്റർ ഉയർന്നുവരുകയാണെന്ന് ജി.സി.സി. മേഖലയിലെ ആസ്റ്റർ റീടെയിൽ സി.ഇ.ഒ. എൻ.എസ്. ബാലസുബ്രഹ്മണ്യം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..