ഗവർണർ വിവാദം : മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ല


ദുബായ് : കേരളത്തിലെ ഗവർണർ-സർക്കാർ പോരിൽ, സർക്കാരിനെ ന്യായീകരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഗവർണർ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്ന് മന്ത്രി ദുബായിൽ പറഞ്ഞു.

മറ്റു ഗവർണർമാർ കാണിച്ച കീഴ്‌വഴക്കം കേരളത്തിന് ലഭിക്കുന്നില്ല. ഇത് ദുഃഖകരമായ അവസ്ഥയാണ്. ഭരണഘടനാപദവി ദുരുപയോഗം ചെയ്യാൻ പാടില്ല. അത് എല്ലാവരും മാനിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കൽ, ബന്ധു നിയമനം തുടങ്ങിയ വിഷയങ്ങളിൽ ഗവർണറുടെ നിലപാടിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..