വ്യാപാരപങ്കാളിക്ക് വധഭീഷണി; ഏഷ്യൻ പൗരന് ജയിൽശിക്ഷ


അജ്മാൻ : പണമിടപാടുമായി ബന്ധപ്പെട്ട് വ്യാപാര പങ്കാളിക്കെതിരേ വധഭീഷണി നടത്തിയ ഏഷ്യൻ പൗരന് കോടതി മൂന്നുമാസത്തെ ജയിൽശിക്ഷ വിധിച്ചു.

കഴിഞ്ഞ റംസാൻ മാസത്തിൽ കടയിൽ കത്തിയുമായി എത്തിയ 42-കാരനായ പ്രതി അക്രമാസക്തമായി പെരുമാറുകയായിരുന്നു. മൂന്ന് ദിവസത്തിനകം കടയുടെ ലാഭവിഹിതം ലഭിച്ചില്ലെങ്കിൽ സ്ഥാപനപങ്കാളിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കോടതി രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ കഴുത്തിൽ പ്രതി കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്ന് ദൃക്‌സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞാലുടൻ പ്രതിയെ നാടുകടത്താനും അജ്മാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..