സ്വർണനിക്ഷേപം നടത്താൻ ഉചിതമായ അവസരം


ദുബായ് : സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ അവസരമാണ് ഇപ്പോഴെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 189 യു.എ.ഇ. ദിർഹം എന്ന നിലയിലേക്കാണ് വിലകുറഞ്ഞിരിക്കുകയാണ്. ഇത് 2020 മാർച്ചിനുശേഷമുള്ള ഏറ്റവും താഴ്ന്നനിരക്കാണ്. യു.എസ്.എ ഫെഡറൽ പലിശനിരക്കിൽ 0.75 ശതമാനം വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഈ വിലയിടിവിനുകാരണം. അതേസമയം, വിപണിസ്ഥിരത കൈവരിക്കുമ്പോൾ വില വീണ്ടും ഉയരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. വരാനിരിക്കുന്ന ഉത്സവസീസൺ മുന്നിൽക്കണ്ട് വിലയിലെ വ്യതിയാനത്തിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 10 ശതമാനം മുൻകൂർ ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. 10 ശതമാനം മുൻകൂറായി നൽകി ഒക്ടോബർ 23 വരെ നിലവിലുള്ള സ്വർണവില ഉപഭോക്താക്കൾക്ക് ബ്ലോക്ക് ചെയ്യാനാവും. ഇക്കാലയളവിൽ സ്വർണവില ഉയരുകയാണെങ്കിൽ, ബുക്കുചെയ്ത നിരക്കിൽത്തന്നെ സ്വർണം വാങ്ങാം. വില ഇനിയും കുറഞ്ഞാൽ കുറഞ്ഞനിരക്കിന്റെ നേട്ടവും സ്വന്തമാക്കാം. യു.എ.ഇ.യിലുടനീളമുള്ള ഏതെങ്കിലും ഔട്ട്‌ലെറ്റുകളിലൂടെ നേരിട്ടും അല്ലെങ്കിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ മൊബൈൽ ആപ്പ് വഴി വീട്ടിലിരുന്നും അഡ്വാൻസ് തുക അടയ്ക്കാനാവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..