സുരക്ഷിതനഗരം പദ്ധതിയിൽ പങ്കാളിയാവാൻ യൂണിവ്യൂ


ദുബായ് : സുരക്ഷിതനഗരപദ്ധതിയുടെ ഭാഗമാകാൻ തീരുമാനിച്ചതായി യൂണിവ്യൂ കമ്പനി പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇ.യിൽ വിവിധ സ്ഥാപനങ്ങളിലും നഗരപ്രദേശങ്ങളിലും ഒട്ടേറെ സി.സി.ടി.വി ക്യാമറകളാണ് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. നഗരവും ജനങ്ങളും ഒരുപോലെ സുരക്ഷിതരായിരിക്കുക എന്ന ആശയത്തിലൂന്നിയാണിത്.

രാജ്യത്തെ നിർബന്ധിത സി.സി.ടി.വി. എന്ന ആശയത്തിൽ തങ്ങളുടേതായ ടെക്‌നോളജി പരിചയപ്പെടാത്താനാണ് യൂണിവ്യൂവിന്റെ തീരുമാനം. ഇതിനോടനുബന്ധിച്ച് വിവിധ ശ്രേണിയിലുള്ള ഐ.പി. ക്യാമറകൾ യൂണിവ്യൂ യു.എ.ഇ.യിൽ പുറത്തിറക്കികഴിഞ്ഞു. യു.എ.ഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ വിപണിനിയന്ത്രണത്തിനായി ആധുനികസംവിധാനങ്ങളോടെയുള്ള ഓഫീസ് ജുമൈറ ജെ.എൽ.ടി.യിൽ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

2005 മുതൽ തുടങ്ങിയ കമ്പനി ചൈനയിൽ ഐ.പി. വീഡിയോ നിരീക്ഷണസംവിധാനം പുറത്തിറക്കിയിട്ടുണ്ട്. ആദ്യത്തെ ഐ.പി. ക്യാമറയും യൂണിവ്യൂ പുറത്തിറക്കി.

മിഡിലീസ്റ്റ് ഡയറക്ടർ ലിയോ ലു, ടെക്‌നിക്കൽ ഡയറക്ടർ ജാക്സൺ ഷെൻ, യു.എ.ഇ. കൺട്രി മാനേജർ ജാസൺ സെങ്, സെയിൽസ് മാനേജർ ഷിബിൻ തെക്കയിൽ കണ്ണമ്പത്ത് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..