മൂടൽമഞ്ഞ്: ഡ്രൈവർമാർക്ക് മുന്നറിയിപ്പ്


അബുദാബി : യു.എ.ഇ. യിൽ മൂടൽമഞ്ഞുണ്ടാകുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. യു.എ.ഇ. യിൽ ശൈത്യകാലം ആരംഭിക്കുന്നതിന്റെ സൂചനയായാണ് ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇതേത്തുടർന്ന് അബുദാബിയിയിലുള്ള ചില പ്രധാന റോഡുകളിലെ വേഗപരിധികളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

മൂടൽമഞ്ഞ് മൂലമുണ്ടാകുന്ന അപകടങ്ങളൊഴിവാക്കാനും റോഡ് സുരക്ഷിതത്വം ഉറപ്പാക്കാനും ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.



നിർദേശങ്ങൾ പാലിക്കാം, അപകടങ്ങൾ ഒഴിവാക്കാം

ദൂരക്കാഴ്ച വളരെ കുറവുള്ള സാഹചര്യങ്ങളിൽ വാഹനമോടിക്കാതിരിക്കുക.

വാഹനത്തിന്റെ ഗ്ലാസുകളിലൂടെയുള്ള കാഴ്ചകൾ വ്യക്തമാകാൻ വൈപ്പർ, ഹീറ്റർ എന്നിവ പ്രവർത്തിപ്പിക്കുക.

ഇലക്ട്രോണിക് അടയാളചിഹ്നങ്ങളിലെ വേഗപരിധി പാലിക്കുക

മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക

ഹസാർഡ് ലൈറ്റുകൾ ഒഴിവാക്കുക

ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക

റോഡിലെ ദിശ മാറുമ്പോൾ ശ്രദ്ധിക്കുക.

വാഹനമോടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിക്കരുത്.

മോശം കാലാവസ്ഥയിൽ വാഹനമോടിക്കാൻ കഴിയാതെയാവുമ്പോൾ പെട്രോൾ പമ്പുകളിലോ സേവന കേന്ദ്രങ്ങളിലോമാത്രം നിർത്തിയിടുക. റോഡിന്റെ മധ്യത്തിലോ ഹൈവേകളിലോ വാഹനങ്ങൾ നിർത്തിയിടരുത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..