ആര്യാടന്റെ വേർപാട് വേദനയോടെ പ്രവാസികളും


ഷാർജ : അന്തരിച്ച കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ വേർപാടിൽ വേദന പങ്കിടുകയാണ് യു. എ.ഇ. യിലെ പ്രവാസി മലയാളികളും. കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ് മാത്രമല്ല ഇതര രാഷ്ട്രീയസംഘടനകളും ആര്യാടന്റെ വേർപാടിൽ അനുശോചിച്ചു. നിരവധി തവണ യു. എ.ഇ. സന്ദർശിച്ച കോൺഗ്രസ് നേതാവായിരുന്നു ആര്യാടൻ.

പ്രവർത്തകരുടെ വികാരത്തെ മാനിക്കുകയും അവരോടൊപ്പം ചേരുകയുംചെയ്ത ഇഷ്ടനേതാവിന്റെ വിയോഗം പ്രവാസികളെയും ദുഃഖത്തിലാക്കി. നാലുമന്ത്രിസഭകളിൽ അംഗമായിരുന്ന ആര്യാടൻ എട്ടുതവണ നിലമ്പൂരിൽനിന്നുതന്നെയാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ള നിരവധി പ്രവർത്തകരും അനുഭാവികളും യു.എ.ഇ. യിൽ ജോലിചെയ്യുന്നുണ്ട്. യു.എ.ഇ. യിൽ ഹ്രസ്വസന്ദർശനമായാൽപോലും സ്വന്തം വോട്ടർമാരോടും നാട്ടുകാരോടും പ്രത്യേക ഇഷ്ടംപ്രകടിപ്പിക്കാനും പലരെയും നേരിൽകാണാനും ആര്യാടൻ മുഹമ്മദ് സമയം കണ്ടെത്തുമായിരുന്നു.പ്രവാസികളുടെ പ്രശ്നങ്ങൾ നിയമസഭയിലടക്കം ഉന്നയിക്കുകയും മന്ത്രിപദവിയിലിരിക്കുമ്പോൾ പരിഹാരംകാണാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച് ചർച്ച നടത്തുന്ന അദ്ദേഹം പ്രവാസിപ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ പരിധിയിൽപ്പെടുന്നതാണെങ്കിൽ പ്രത്യേക താത്‌പര്യത്തോടെ പരിഹാരംകാണാനും ശ്രമിച്ചു.

ഇൻകാസ് യു.എ.ഇ. ജനറൽ സെക്രട്ടറി എസ്.മുഹമ്മദ് ജാബിർ അടക്കം നിരവധി സംഘടനാ പ്രവർത്തകർ ആര്യാടൻ മുഹമ്മദിന്റെ വേർപാടിൽ അനുശോചിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..