ഔദ്യോഗികമുദ്രകൾ നശിപ്പിച്ചാൽ 10,000 ദിർഹം പിഴ


അബുദാബി : ഔദ്യോഗികമുദ്രകൾ നശിപ്പിച്ചാൽ 10,000 ദിർഹം പിഴയും ഒരുവർഷംവരെ ജയിൽശിക്ഷയും ലഭിക്കുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സ്ഥലം, വസ്തുക്കൾ, കടലാസ് എന്നിവയിലെ മുദ്ര നശിപ്പിക്കുന്നവർക്കെതിരേ കർശനനടപടി കൈക്കൊള്ളുമെന്ന് അധികൃതർ നേരത്തേയറിയിച്ചിട്ടുണ്ട്.

2021-ലെ ഫെഡറൽ നിയമം 326-ാമത് വകുപ്പിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിൽ ശരിയായ നിയമം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ ഏറ്റവുംപുതിയ നിയമങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..