യു.എ.ഇ. പ്രസിഡന്റ് നാളെ ഒമാൻ സന്ദർശിക്കും


യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും (ഫയൽ ചിത്രം)

അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രണ്ടുദിവസത്തെ ഒമാൻ സന്ദർശനം ചൊവ്വാഴ്ച ആരംഭിക്കും. സന്ദർശനവേളയിൽ അദ്ദേഹം ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങൾക്കിടയിൽ സാഹോദര്യവും സഹകരണവും സാമ്പത്തിക ബന്ധവും ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ നടത്താൻ ശൈഖ് മുഹമ്മദിന്റെ ഔദ്യോഗിക സന്ദർശനം വേദിയാകും.

സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനുമുള്ള ഇരുരാജ്യങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകാനുമുള്ള കാഴ്ചപ്പാടിന് ശക്തി പകരാൻ ശൈഖ് മുഹമ്മദിന്റെ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഒമാൻ ഭരണാധികാരിയുടെ ക്ഷണപ്രകാരമാണ് ശൈഖ് മുഹമ്മദിന്റെ സന്ദർശനം.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..