യു.എ.ഇ.യും ജർമനിയും തമ്മിൽ ഊർജസുരക്ഷാ കരാർ


ജർമനി-യു.എ.ഇ. ഊർജസുരക്ഷാ കരാർ കൈമാറ്റച്ചടങ്ങ്

അബുദാബി : വാതകവിതരണത്തിന് കരുത്തേകാൻ ജർമനിയുമായി യു.എ.ഇ. സുപ്രധാന ഊർജക്കരാറിൽ ഒപ്പുവെച്ചു. ദ്രവീകൃത പ്രകൃതിവാതകവും ഡീസലും വിതരണംചെയ്യുന്നതിനായുള്ള കരാറിലാണ് ഞായറാഴ്ച അബുദാബിയിൽ ഒപ്പുവെച്ചത്. റഷ്യയ്ക്ക് പകരമായി ബെർലിൻ പുതിയ ഊർജ സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. യു.എ.ഇ.യും ജർമനിയും തമ്മിലുള്ള ഊർജ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പുതിയ കരാർ നാഴികക്കല്ലാകുമെന്ന് യു.എ.ഇ. വ്യവസായമന്ത്രി സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ജർമൻ ചാൻസലർ ഒലാഫ് സ്കോൾസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഊർജ സുരക്ഷയ്ക്കും വ്യവസായം ത്വരിതപ്പെടുത്താനുമായുള്ള പുതിയ കരാറിൽ ഒപ്പുവെച്ചത്. ഊർജ സുരക്ഷ, ഡി-കാർബണൈസേഷൻ, കാലാവസ്ഥാപ്രവർത്തനം എന്നീ മേഖലകളിൽ രാജ്യങ്ങൾക്ക് സംയുക്തപദ്ധതികളുമായി മുന്നോട്ടുപോകാൻ കരാർ സഹായകമാകുമെന്നാണ് വിലയിരുത്തൽ.യു.എ.ഇ.യുടെ എണ്ണക്കമ്പനിയായ അഡ്‌നോക്ക് ഈമാസം ജർമനിയിലേക്ക് നേരിട്ടുള്ള ഡീസൽ വിതരണസംവിധാനം പൂർത്തിയാക്കി. അടുത്തവർഷംമുതൽ പ്രതിമാസം 2,50,000 ടൺ ഡീസൽ വിതരണംചെയ്യാൻ പദ്ധതിയുള്ളതായി അധികൃതർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..