സ്വർണവായ്‌പാ തിരിച്ചടവ് : മുത്തൂറ്റ് ഫിനാൻസും ലുലു എക്സ്ചേഞ്ചും സഹകരിക്കും


ദുബായ് : യു.എ.ഇ.യിലുള്ള പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ബന്ധുക്കളുടെ പേരിലുള്ള സ്വർണവായ്പയുമായി ബന്ധപ്പെട്ട് പണം കൈമാറുന്നതിന് മുത്തൂറ്റ് ഫിനാൻസും ലുലു എക്സ്ചേഞ്ചും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.

വായ്പയുടെ തവണകൾ അടയ്ക്കുന്നതിനായി സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങളാണ് ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. യു.എ.ഇ.യിലുടനീളമുള്ള 89 ശാഖകളിലും സേവനങ്ങൾ ലഭ്യമാണ്. ജി.സി.സി. രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾ ഇന്ത്യയിലേക്കയക്കുന്ന പണത്തിന്റെ തോത് വളരെ കൂടുതലാണ്.



ഇന്ത്യയിലെ 4600-ലധികംവരുന്ന മുത്തൂറ്റ് ഫിനാൻസിന്റെ ശാഖകളിലൂടെ ഗുണഭോക്താക്കൾക്ക് പണം സ്വീകരിക്കാനും സാധിക്കും. മണി എക്സ്ചേഞ്ച് സേവന ദാതാവായ മുത്തൂറ്റ് ഫിൻസെർവുമായുള്ള പങ്കാളിത്തത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഉപഭോക്താക്കൾക്ക് സ്വർണത്തിനുമുകളിലുള്ള വായ്പ തിരിച്ചടയ്ക്കുന്നതിനായി സുരക്ഷിതമാർഗമൊരുക്കുന്നതിന് ലുലു എക്സ്ചേഞ്ചുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസുമായുള്ള പങ്കാളിത്തംവഴി പ്രവാസി ഇന്ത്യക്കാരോടുള്ള ഉത്തരവാദിത്വം വർധിച്ചു. ഇടപാടുകൾ കൂടുതൽ ലളിതമായി ലഭ്യമാക്കുന്നതിനായി സേവനം ഡിജിറ്റൽവത്കരിക്കാൻ പദ്ധതിയുള്ളതായി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് സി.ഇ.ഒ. റിച്ചാഡ് വാസൺ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..